29 April, 2023 05:15:47 PM
എം ജി യൂണിവേഴ്സിറ്റിയിൽ വിവിധ പരീക്ഷകൾക്ക് അപേക്ഷ ഇപ്പോൾ
കോട്ടയം: രണ്ടാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ റഗുലർ, 2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2015 വരെയുള്ള അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 29, 31 തീയതികളിൽ നടക്കും.
മെയ് 15 വരെ പിഴ കൂടാതെ ഫീസ് അടച്ച് അപേക്ഷ നൽകാം. മെയ് 16ന് പിഴയോടു കൂടിയും മെയ് 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. മെഴ്‌സി ചാൻസുകാർ പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.ആർക്ക് (2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2011 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 17ന് തുടങ്ങും. മെയ് എട്ടു വരെ പിഴ കൂടാതെ ഫീസ് അടച്ച് അപേക്ഷ നൽകാം. മെയ് ഒൻപതിന് പിഴയോടു കൂടിയും മെയ് 10ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
വിദ്യാർഥികൾ പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 60 രൂപ നിരക്കിൽ(പരമാവധി 240 രുപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം. മെഴ്‌സി ചാൻസുകാർ പരീക്ഷാഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
വൈവ വോസി
ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷൻ സപ്ലിമെൻററി - ഏപ്രിൽ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ മെയ് അഞ്ചു മുതൽ അതത് കോളജുകളിൽ നടത്തും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് സോഫ്റ്റ് വെയർ ആൻറ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ(2020 അഡ്മിഷൻ റഗുലർ - പുതിയ സ്‌കീം - മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് രണ്ടു മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.