18 April, 2023 07:53:27 PM


സംസ്‌കൃത സർവ്വകലാശാലയിൽ ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 20



കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 - 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ഏപ്രിൽ 20ആയിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 


പ്രവേശന പരീക്ഷകൾ മെയ് എട്ട്, ഒൻപത്, പതിനഞ്ച്, പതിനാറ് തീയതികളിൽ സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമായി നടക്കും. പ്രവേശന പരീക്ഷക്കുളള ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 28. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എം. എസ്‌സി./എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനുമായി www.ssus.ac.in സന്ദർശിക്കുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K