17 April, 2023 06:33:25 PM
ഹൈദരാബാദിൽ നടന്ന ദേശീയ മൂട്ട് മത്സരത്തിൽ കൊച്ചി നുവാൽസ് റണ്ണേഴ്‌സ് അപ്പ്
കൊച്ചി : ഹൈദരാബാദിലെ സിംബയോസിസ് ലോ സ്കൂൾ നടത്തിയ ഏഴാമത് ദേശീയ മൂട്ട് കോർട്ട് മത്സരത്തിൽ റണ്ണേഴ്‌സ് അപ്പ് ആയി കൊച്ചി നുവാൽസ് ടീം. ടീം അംഗങ്ങളായ ആദിയ നായർ, ഉസ്താത് കൗർ സേഥി , അഥീന വേണു എന്നിവർ മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ , ജസ്റ്റിസ് ഗ്യാൻ സുധ മിശ്ര എന്നിവരിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.