19 March, 2023 04:36:05 PM


അന്താരാഷ്ട്ര നിലവാരത്തിലുള്ള ജെറിയാട്രിക്‌സ് കോഴ്സിന് കോട്ടയത്ത് തുടക്കം




കോട്ടയം : അന്താരാഷ്ട്ര നിലവാരത്തിലുള്ള ജെറിയാട്രിക്‌സ് കോഴ്സിന് കോട്ടയത്ത് തുടക്കം. കേന്ദ്ര സര്‍ക്കാര്‍ എം.എസ്.എം.ഇ  അംഗീകാരമുള്ള വയോജനപരിപാലനത്തിനുള്ള ജെറിയാട്രിക്‌സ് കോഴ്സിന്‍റെയും വിദേശ പഠനസാധ്യതകൾ എന്ന വിഷയത്തില്‍ വിസ്ത ഗ്ലോബൽ സംഘടിപ്പിച്ച സെമിനാറും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വി ബിന്ദു ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര പഠനത്തിനും മികവാർന്ന ആശയവിനിമയത്തിനും സാദ്ധ്യതകൾ ഏറുന്നതായി വിദ്യാഭ്യാസ സെമിനാറിൽ അഭിപ്രായം ഉയർന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറുപതോളം  അധ്യാപകരും പരിശീലകരും പങ്കെടുത്ത സെമിനാറിൽ കാനഡ, മാൾട്ടാ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പഠന സാദ്ധ്യതകളും വിദ്യാഭ്യാസ രീതികളും ഇൻഡോ കാൻ സിഇഒ ജെയിംസ് കുര്യാക്കോസ് വിശദീകരിച്ചു.

വയോജനപരിപാലനത്തിനുള്ള പുതിയ പാഠ്യക്രമം അവതരിപ്പിക്കേണ്ട  രീതികളെ കുറിച്ച്  ഡോ. അശോക് അലക്സ് ഫിലിപ്പ്, കാർമെൻ എം ദിമാപ്പി (സി ഇ ഓ, നഴ്സസ് എഡ്യൂക്കേഷൻ ഇൻകോർപറേറ്റഡ്, കാനഡ), വിസ്ത ഗ്ലോബൽ ഡയറക്ടർ ഡോ. സൂര്യ പ്രദോഷ്  എന്നിവർ സംസാരിച്ചു. ബേബി മാത്യു പ്രബന്ധം അവതരിപ്പിച്ചു. 

നിലവിലുള്ള ആശുപത്രി സങ്കല്പങ്ങൾക്കുപരിയായി വയോജനങ്ങള്‍ക്ക് ആവശ്യമായ കരുതലും പരിപാലനവും നൽകി പ്രോത്സാഹിപ്പിക്കുക എന്നതാണ് ജെറിയാട്രിക്സിന്‍റെ ലക്‌ഷ്യം. കേരളത്തിൽ ജെറിയാട്രിക്സിന്‍റെ കോഴ്സ് പല വിധത്തിലുണ്ട്. എന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജെറിയാട്രിക് പഠനം വയോജനപരിപാലനത്തെ പുഷ്ടിപ്പെടുത്തുന്നതിനോടൊപ്പം അന്താരാഷ്ട്ര ജോലി സാധ്യതയും ഉറപ്പു നൽകുന്നു. കൂടുതൽ വിവരങ്ങൾക്കു വിസ്ത ഗ്ലോബലുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 7875787508


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K