07 March, 2023 08:31:00 PM


മഹാത്മാഗാന്ധി സര്‍വകലാശാലാ പരീക്ഷകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ മാർച്ച് 29 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് 20 വരെയും പിഴയോടു കൂടി മാർച്ച് 21നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 22നും അപേക്ഷ സമർപ്പിക്കാം.  റഗുലർ വിദ്യാർഥികൾ 240 രൂപയും വിണ്ടും എഴുതുന്നവർ ഒരു പേപ്പറിന് 60 രൂപ നിരക്കിലും(പരമാവധി 240 രൂപ) പരീക്ഷാഫീസിനൊപ്പം സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.

ആറാം സെമസ്റ്റർ സി.ബി.സി.എസ്(2020 അഡ്മിഷൻ റഗുലർ,2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി) സൈബർ ഫോറൻസിക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് മാർച്ച് 16 മുതൽ 21 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി മാർച്ച് 22നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 23നും അപേക്ഷ സമർപ്പിക്കാം.   കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ്(ന്യു സ്‌കീം - 2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് 20ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് 13 വരെയും പിഴയോടു കൂടി മാർച്ച് 14നും സൂപ്പർ ഫൈനോടു കൂടി മാർച്ച് 15നും അപേക്ഷ സമർപ്പിക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K