05 February, 2023 06:51:34 PM
എൻആർഐ വൈവാഹിക പ്രശ്നങ്ങളെക്കുറിച്ച് കൊച്ചിയില്‍ ബോധവൽക്കരണം
കൊച്ചി: എൻ ആർ ഐ വൈവാഹിക പ്രശ്നങ്ങളും ഇന്ത്യൻ സ്ത്രീകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ ദേശീയ വനിതാ കമ്മീഷന്റെയും നുവാൽസിലെ വനിതാ കുടുംബ കാര്യ പഠന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ബോധ വൽക്കരണ പ്രോഗ്രാം നടന്നു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെ സഹകരണത്തോടെ ഹൈക്കോടതി ക്യാമ്പസ്സിലെ ഗോൾഡൻ ജൂബിലി കോംപ്ലക്സിലാണ് പരിപാടി നടന്നത്. ഡി എൽ എസ് എ അധ്യക്ഷയും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ ഹണി എം വർഗീസ് ഉദ്ഘാടനം ചെയ്തു.
വിദേശത്തേക്ക് ആളുകൾ പോകുന്നത് കൂടുന്നത് കൊണ്ടു എൻ ആർ ഐ വിവാഹങ്ങളും പ്രശ്നങ്ങളും കൂടിവരികയാണെന്നു അവർ ചൂണ്ടിക്കാട്ടി. ഡി എൽ എസ് എ സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ, ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ കോൺസൽ എസ് കൃഷ്ണ, ഡി എൽ എസ് എ സീനിയർ പാനൽ അഭിഭാഷക നിഖില സോമൻ, നുവാൽസിലെ വനിതാ കുടുംബ കാര്യ പഠന കേന്ദ്രം ഡയറക്ടർ ഡോ ഷീബ എസ് ധർ, റീസെർച് സ്കോളർ ഫാത്തിമ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
ചിത്രവിവരണം: എൻ ആർ ഐ വൈവാഹിക പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ശില്പശാല ഡി എൽ എസ് എ അധ്യക്ഷ ഹണി എം വർഗീസ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുന്നു.