21 January, 2023 05:26:19 PM
ജുഡീഷ്യറി ഭരണഘടനയുടെ സംരക്ഷകർ - സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദിര ബാനർജി
കൊച്ചി: ജുഡീഷ്യറിയാണ് ഭരണഘടനയുടെ സംരക്ഷകർ എന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദിര ബാനർജി . നുവാൽസിൽ ബിരുദാന പ്രഭാഷണം നടത്തുകയായിരുന്നു അവർ. നീതി നിഷേധിക്കപ്പെടുമ്പോൾ കോടതികളാണ് അഭയം. അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ശക്തമായ ജുഡീഷ്യറി സംവിധാനം ആവശ്യമാണ് . അഭിഭാഷകർ എന്നല്ല ജുനിയർ ജഡ്ജിമാർക്ക് പോലും സാമ്പത്തിക സുരക്ഷിതത്വം ഉണ്ട്. പക്ഷെ ജഡ്ജിമാരുടെ ജീവിതം അത്ര എളുപ്പമല്ല. അവർ നന്നായി പണിയെടുക്കണം , മര്യാദചട്ടം പാലിക്കണം , കോടതിയിൽ ഹാജരാവുന്ന അഭിഭാഷകരുമായി സ്വതന്ത്രമായി ഇടാപെടാനാവില്ല, ജസ്റ്റിസ് ഇന്ദിരാ ബാനർജി ചൂണ്ടിക്കാട്ടി.
നുവാൽസിലെ പതിനാറാമത് ബിരുദദാനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും നുവാൽസ് ചാൻസലറുമായ ജസ്റ്റിസ് എസ് മണികുമാർ നിർവഹിച്ചു . 69 പേർ ബി എ എൽ എൽ ബി യും 59 പേർ എൽ എൽ എമ്മും ആറു പേർ പി എച് ഡി യും നേടി. അഷ്‌ന ഡി എൽ എൽ ക്കു ഒന്നാം റാങ്കും നീന തെരേസ വർഗീസ് രണ്ടാം റാങ്കും നേടി. എൽ എൽ എമ്മിന് നവ്യ ബെന്നിക്കാണ് ഒന്നാം റാങ്ക്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയും നുവാൽസ് പ്രൊ ചാൻസലറുമായ ഡോ ആർ ബിന്ദു പ്രത്യേക പ്രഭാഷണം നടത്തി. നുവാൽസ് വൈസ് ചാൻസലർ ഡോ കെ സി സണ്ണി സ്വാഗമാശംസിക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്റ്റേറ്റ് അറ്റോർണി മനോജ് കുമാർ , അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് , ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ , വി ആർ സുനിൽ കുമാർ , അഡ്വ കെ എൻ അനിൽ കുമാർ , അഡ്വ നാഗരാജ് നാരായൺ, അഡ്വ സി പി പ്രമോദ് എന്നിവരും പങ്കെടുത്തു.