03 January, 2023 07:34:20 PM
കൊച്ചി നുവാൽസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്; അപേക്ഷ ജനുവരി 12നകം
കൊച്ചി: ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെ ഒരു ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു.. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ജനുവരി 12 നകം അപേക്ഷകൾ നുവാൽസിൽ ലഭിച്ചിരിക്കണം. യോഗ്യത, ശമ്പളം,നിർദ്ദിഷ്‍ട ഫോം തുടങ്ങി പൂർണ്ണ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ( www.nuals.ac.in ) ഉണ്ട്. മുൻ വിജ്ഞാപനം വഴി അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.