12 December, 2022 12:37:48 AM


ഭാര്യയെ സുഹൃത്തുക്കൾക്കൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച യുവാവ് അറസ്റ്റിൽ



ബംഗളൂരു: ഭാര്യയെ സുഹൃത്തുക്കൾക്കൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച ടെക്കിയായ യുവാവ് അറസ്റ്റിൽ. ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങി അയാളുടെ രണ്ട് സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം വീണ്ടും സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് പറഞ്ഞ് ഭർത്താവ് നിർബന്ധിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ലഹരിക്കടിമയായ ഭർത്താവ് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K