10 December, 2022 03:20:08 PM


സർക്കാരിന് ഏകപക്ഷീയമായി സർവ്വകലാശാലകളിൽ നിലപാടെടുക്കാനാവില്ല - ഗവർണർ



ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി സർവ്വകലാശാലകളിൽ നിലപാടെടുക്കാനാവില്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർ നിയമനവുമായി ഹൈക്കോടതി ചാൻസിലറെ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.

'സംസ്ഥാന സർക്കാരിന് വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളിൽ ചാൻസലറുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പറഞ്ഞത്. പിന്നെങ്ങനെയാണ് അവർക്ക് ചാൻസലറുടെ നിയമനത്തിൽ ഇടപെടാനാകുക' ഗവർണർ ചോദിച്ചു. കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്നും, അന്തിമ തീരുമാനം കോടതി ഉത്തരവിനു ശേഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K