29 November, 2022 10:22:56 PM


എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിക്കും; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2023 മാര്‍ച്ച്‌ 9-ന് ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച്‌ 29-ന് അവസാനിക്കും. രാവിലെ 9.30- ന് ആരംഭിക്കുന്ന പരീക്ഷ 11.15-ന് അവസാനിക്കും. ഐടി പ്രാക്ടിക്കല്‍ പരീക്ഷ 2023 ഫെബ്രുവരി 15 മുതല്‍ 25 വരെ നടക്കും.

എസ്‌എസ്‌എല്‍സി ടൈംടേബിള്‍

09/03/2023 :- ഒന്നാം ഭാഷ-പാര്‍ട്ട് 1 (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി / അഡീ. ഇംഗ്ലീഷ് / അഡീ. ഹിന്ദി / സംസ്‌കൃതം (അക്കാദമിക്)/ സംസ്‌കൃതം ഓറിയന്‍റല്‍- ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്)

13/03/2023:- രണ്ടാം ഭാഷ -ഇംഗ്ലീഷ്

15/03/2023:- മൂന്നാം ഭാഷ - ഹിന്ദി/ ജനറല്‍ നോളഡ്ജ്

17/03/2023:- രസതന്ത്രം

20/03/2023:- സോഷ്യല്‍ സയന്‍സ്

22/03/2023:- ജീവശാസ്ത്രം

24/03/2023: ഊര്‍ജശാസ്ത്രം

27/03/2023:- ഗണിതശാസ്ത്രം

29/03/2023: ഒന്നാം ഭാഷ-പാര്‍ട്ട് 11(മലയാളം/ തമിഴ്/ കന്നഡ/ സ്‌പെഷ്യല്‍ ഇംഗ്ലീഷ്/ ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക് ) / അറബിക് ഓറിയന്‍റല്‍- രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)/ സംസ്‌കൃതം ഓറിയന്റല്‍- രണ്ടാം പേപ്പര്‍( സംസ്‌കൃത സ്‌കൂളുകള്‍ക്ക്)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K