25 November, 2022 09:56:38 PM
നുവാൽസ് ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ട്; ഞായറാഴ്ച പൂർവ വിദ്യാർഥി സംഗമം
കൊച്ചി: നുവാൽസ് ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടു തികയുന്ന 2022 നവംബർ 27 ആദ്യബാച് മുതൽ ഒടുവിൽ പുറത്തിറങ്ങിയ ബാച് വരെയുള്ളവരുടെ പൂർവ വിദ്യാർഥി സംഗമം നവംബർ 27 ഞായറാഴ്ച നുവാൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്നു. കലൂർ ക്യാമ്പസ്സിൽ 2002 നവംബർ 27 നാണു ആദ്യബാച്ച് ബി എ എൽ എൽ ബി ക്ലാസുകൾ ആരംഭിച്ചത്. വിദ്യാർഥികളോടൊപ്പം മുൻ അധ്യാപകരും നിലവിലെ അധ്യാപകരും അനദ്ധ്യാപകരും പങ്കെടുക്കും . നിയാൽസ് എന്ന പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് ആയി ആരംഭിച്ച ഈ സ്ഥാപനം 2005 ലാണ് നിയമനിർമാണത്തിലൂടെ ദേശീയ നിയമ സർവകലാശാലയായത് .