16 November, 2022 07:58:45 AM


നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച ഭര്‍ത്താവിനെ വളഞ്ഞിട്ട് മർദ്ദിച്ച് നാട്ടുകാർ



അയോധ്യ: അയോധ്യയിലെ സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച ഭര്‍ത്താവിന് ഒരുകൂട്ടം ആളുകളുടെ മര്‍ദ്ദനം. 'അയോധ്യയില്‍ ഇത്തരം അശ്ലീല പ്രവര്‍ത്തികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന്' പറഞ്ഞായിരുന്നു സംഘം ചേര്‍ന്ന് ആക്രമണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഭര്‍ത്താവിനെ രക്ഷിക്കാന്‍ യുവതി ശ്രമിക്കുന്നതിനിടെ ഇരുവരെയും വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആള്‍ക്കൂട്ടത്തിന്റെ ദൃശ്യവും വിഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ് സൂപ്രണ്ട് പറഞ്ഞു. വിഡിയോ പുറത്തായിട്ട് ഒരാഴ്ചയായെന്നും ഇക്കാര്യത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മര്‍ദ്ദനത്തിന് ഇരയായവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K