05 November, 2022 10:25:29 PM
101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 68 കാരന്‍ അറസ്റ്റില്‍
ലണ്ടന്‍: 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടയാള്‍ യുകെയില്‍ അറസ്റ്റില്‍. അതും വര്‍ഷങ്ങളോളം ഇക്കാര്യങ്ങള്‍ ആരുമറിയാതെ സൂക്ഷിച്ചശേഷം. ഡേവിഡ് ഫുള്ളര്‍ എന്ന അറുപത്തിയെട്ടുകാരനാണ് പിടിയിലായത്. രണ്ട് കൊലപാതകങ്ങളുടെ അന്വേഷണത്തിന്‍റെ പിറകെ പോയ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഓരോന്നായി കണ്ടെത്തിയിരിക്കുന്നത്.
പലപ്പോഴായി 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി വേഴ്ച നടത്തിയ ഇയാള്‍ ഇവയില്‍ പലതിന്‍റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. ഒരു ആശുപത്രിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഡേവിഡ് ഫുള്ളര്‍. ഈ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വച്ചാണ് ഇയാള്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്തത്. ഇതിനിടെ ഇയാള്‍ ഇരുപതും ഇരുപത്തിയഞ്ചും വയസുള്ള രണ്ട് യുവതികളെ കൊലപ്പെടുത്തുകയും ചെയ്തു.
'നെക്രോഫീലിയ' എന്ന അവസ്ഥയ്ക്ക് അടിമപ്പെടുന്നവരാണ് ഇത്തരം ഹീനകൃത്യങ്ങളില്‍പ്പെടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഈ അവസ്ഥയെ മൂന്ന് വിഭാഗമായി പട്ടികപ്പെടുത്താം. മൃതദേഹങ്ങളെ ഭോഗിക്കുന്നവര്‍, ഭോഗിക്കാനായി മൃതദേഹം കണ്ടെത്തുന്നതിന് കൊലപാതകം നടത്തുന്നവര്‍, മൃതദേഹങ്ങളെ ഭോഗിക്കുന്ന 'ഫാന്‍റസി' അഥവാ സങ്കല്‍പങ്ങളുമായി നടക്കുന്നവര്‍. ഇതില്‍ മൃതദേഹത്തിനായി കൊലപാതകം ചെയ്യുന്നവര്‍ ആണ് ഏറ്റവും അപകടകാരികള്‍. യുകെയില്‍ പിടിയിലായ ഡേവിഡ് ഫുള്ളര്‍ ഇതില്‍ രണ്ടാമത്തെ പട്ടികയില്‍പ്പെടുന്നു. രണ്ട് കൊലപാതകങ്ങളാണ് ഇത്തരത്തില്‍ ഇയാള്‍ ചെയ്തതായി തെളിഞ്ഞത്.
ഇരകളുടെ ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം ഈ കുറ്റകൃത്യം ഇയാള്‍ തുടര്‍ന്നിട്ടും ആര്‍ക്കും ഇതെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ലെന്നതും അത്ഭുതപ്പെടുത്തുന്നു. 2020ന് ശേഷം മാത്രമാണ് ഇയാള്‍ക്കെതിരെയുള്ള സംശയങ്ങള്‍ ഉയരുന്നത്. തെളിവുകള്‍ നിരത്തപ്പെട്ടതോടെ ആജീവനാന്തകാലത്തേക്ക് കോടതി ഇയാളെ തടവിന് വിധിക്കുകയും ചെയ്തു.