05 November, 2022 04:14:27 PM
'സഖാവെ ഒഴിവുകൾ ഇനിയും ഉണ്ട്': സി പി എം ജില്ലാ സെക്രട്ടറിക്ക് കോർപറേഷനിൽ നിന്നും വീണ്ടും കത്ത്
തിരുവനന്തപുരം: നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രൻ അയച്ച കത്ത് വിവാദമായതിനു പിന്നാലെ മറ്റൊരു കത്ത് കൂടി പുറത്ത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ കൗണ്‍സിലര്‍ ഡി.ആര്.അനില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്ത് വന്നത്.
എസ്എടി ആശുപത്രി പരിസരത്തെ വിശ്രമകേന്ദ്രത്തിലേയ്ക്കുള്ള 9 ഒഴിവുകളില്‍ യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക അയയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. മാനേജര്‍, കെയര്‍ ടേക്കര്‍, ക്ലീനര്‍ അടക്കമുള്ള 3 തസ്തികകളിലേയ്ക്കാണ് 9 ഒഴിവുകളുള്ളത്. "സഖാവെ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ ഒഴിവുകളുടെ യോഗ്യതയും ശമ്പളവുമടക്കം വിവരിക്കുന്നുണ്ട്.
ആര്യാ രാജേന്ദ്രന്റെ കത്ത് ഡി.ആര്.അനിലാണ് സ്വന്തം വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതെന്നാണ് സൂചന. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഡി.ആര്.അനിലിന്റെ കത്തും പുറത്ത് വന്നത്. മേയറുടെ ഭരണരീതിയില്‍ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരുടെ അതൃപ്തിയാണ് കത്ത് വിവാദത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം.