02 November, 2022 06:54:04 PM


മോഡൽ യുണൈറ്റഡ്‌ നേഷൻസ് മത്സരത്തിൽ കൊച്ചി നുവാൽസിനു നേട്ടം



കൊച്ചി: തിരുവനന്തപുരം ലോ കോളേജ് നടത്തിയ മോഡൽ യുണൈറ്റഡ്‌ നേഷൻസ് മത്സരത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു കൂടുതൽ അവാർഡുകൾ  നേടിയതിനുള്ള മികച്ച സമ്മാനത്തിന് നുവാൽസ് അർഹമായി .ഓണറബൾ മെൻഷൻ, സ്പെഷ്യൽ മെൻഷൻ , വെർബൽ  മെൻഷൻ , ബെസ്റ്റ്റിപ്പോർട്ടർ ,   ഹൈ  കമെൻഡേഷൻ എന്നീ ഇനങ്ങളിലായി അർച്ചന പി പി ,വൈശിഷ്ട ഗണപതി, ജെ കെ മുഖിൽ മലർ ,രാജ്‌നന്ദൻ ഗധി , സിദ്ധാർഥ്‌ വി ,പി ശ്രേയസ് മനു , ഭാവന അശോക് , ജോഷുവ ജോസഫ് ജോസ് , ആദിയ  നായർ ,ഉസ്താദ് കൗർ സേഥി എന്നിവരാണ് നുവാൽസിനെ പ്രതിനിധീകരിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനാർഹരായത് . 31 പേരടങ്ങിയ ടീം ആണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K