01 November, 2022 08:58:00 PM


വനിതഡോക്ടറോട് ലൈംഗിക അതിക്രമം; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍



തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിനെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ. മന്ത്രി റോഷി അഗസ്റ്റിന്‍റെ സ്റ്റാഫ് അംഗത്തിന്‍റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മലയിൻകീഴ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. എ​ന്നാ​ൽ പ്രതി ഇ​യാ​ൾ ത​ന്നെ​യാ​ണോ​യെ​ന്ന് പോ​ലീ​സി​ന് ഇതുവരെ ഉ​റ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. 

അതേസമയം, ഇയാൾ ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത് കു​റ​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സി​ലെന്നും റിപ്പോർട്ട്‌. ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്നോ​വ വാ​ഹ​നം ക​വ​ടി​യാ​ര്‍ പ​രി​സ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം കു​റ​വ​ന്‍​കോ​ണ​ത്തെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഇയാൾ ഇന്നലെ മുതൽ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സ്ത്രീക്ക് നേരെ മ്യൂസിയം വളപ്പിനുളളിൽ വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K