21 October, 2022 07:16:09 AM
ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു; ഡോക്ടറും സഹായിയും അറസ്റ്റിൽ
ലക്നോ: ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടറും സഹായിയും അറസറ്റില്‍. ഉത്തര്‍പ്രദേശിലെ അയോധ്യ നഗറിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മരുന്ന് നല്കി യുവതിയെ മയക്കിയതിന് ശേഷം ഡോക്ടറും വാർഡ് ബോയിയും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്കി. വിവിധ വകുപ്പുൾ പ്രകാരം ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.