20 October, 2022 04:15:11 PM


'കിളവൻമാർ ഭരിക്കട്ടെ, പാർട്ടിയെ നശിപ്പിക്കട്ടെ'; പാലായില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ബോര്‍ഡ്



പാലാ: "കിളവൻമാർ ഭരിക്കട്ടെ, പാർട്ടിയെ നശിപ്പിക്കട്ടെ, ഞങ്ങൾ എന്നും തരൂരിനൊപ്പം". പാലായിൽ വീണ്ടും യൂത്ത് കോൺഗ്രസുകാരുടെ പ്രചരണബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്  മത്സരിക്കാൻ തയ്യാറെടുക്കുന്ന സമയം മുതൽ പാലായിൽ ശശി തരൂരിനു വേണ്ടി അനുകൂലമായി യൂത്ത് കോൺഗ്രസുകാർ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.

അതോടൊപ്പം ഇന്നലെ തെരഞ്ഞെടുപ്പിൽ മല്ലികാർജുന ഖർഗെയെ തെരഞ്ഞെടുത്തപ്പോഴും അത് അംഗീകരിക്കാൻ കഴിയാതെ പാലായിലെ യൂത്ത് കോൺഗ്രസ് വീണ്ടും ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കിളവൻമാർ ഭരിക്കട്ടെ പാർട്ടി നശിക്കട്ടെ ശശി തരൂർ വരട്ടെ എന്നുമാണ് ഫ്ലക്സിലെ വാചകങ്ങൾ. പാലാ കുരിശുപള്ളി കവലയിലും, ളാലം ജംഗ്ഷനിലും ആണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്..


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K