17 October, 2022 07:00:28 PM
വിരട്ടി ഗവര്‍ണറെ വരുതിയിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം - വി. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി മന്ത്രിമാരെക്കൊണ്ട് ഗവര്‍ണറെ വിരട്ടുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വിരട്ടിയും ഭീഷണിപ്പെടുത്തിയും ഗവര്‍ണറെ വരുതിയിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബന്ധുനിയമനവും സ്വജനപക്ഷപാതവുമാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയതെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിമാര്‍ വിമര്‍ശിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ. ഗവര്‍ണര്‍പദവിയുടെ അന്തസ്കെടുത്തുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിച്ചാല്‍ മന്ത്രിപദവി റദ്ദാക്കുമെന്ന അസാധാരണ മുന്നറിപ്പ് ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് പ്രകടിപ്പിച്ചത്.