13 October, 2022 05:46:13 PM


എം ജി സര്‍വ്വകലാശാല ബി.എഡ്, ബിരുദാനന്തര ബിരുദ ഏകജാലകം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു



കോട്ടയം: ബി.എഡ്, ബിരുദാനന്തര ബിരുദ ഏകജാലകം പ്രവേശനത്തിന് അന്തിമ റാങ്ക് ലിസ്റ്റ് (1) പ്രകാരം കോഴ്സിന്റെയും കോളേജിന്റെയും അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ കോളേജുകളിൽ ബന്ധപ്പെട്ട് ഒക്ടോബർ   15 ന് വൈകുന്നേരം നാലിനു മുൻപ്  പ്രവേശന സാധ്യത മനസിലാക്കി കോളേജുകൾ നിർദേശിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം ഉറപ്പാക്കണം. 

റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരം തന്നെയായിരിക്കും പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉള്ളവർ നിർദ്ദിഷ്ട സമയത്ത് ഹാജരായില്ലെങ്കിൽ അടുത്ത റാങ്കിലുള്ളവരെ പ്രവേശനത്തിനായി പരിഗണിക്കും.  റാങ്ക് ലിസ്റ്റിലെ ക്രമം മറികടന്നു പ്രവേശനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സർവകലാശാലയുടെ ഏകജാലക സംവിധാനത്തിന്റെ ഇ മെയിൽ വിലാസത്തിലേക്ക് പരാതി അയയ്ക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K