25 September, 2022 03:40:41 AM
കേഡറ്റിന്റെ ആത്മഹത്യ: ആറ് വായുസേന ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി
ബംഗളൂരു: ജാലഹള്ളി എയർഫോഴ്സ് ടെക്നിക്കൽ കോളജിലെ(എടിസി) കേഡറ്റിന്റെ ആത്മഹത്യയിൽ ആറ് വായുസേന ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. എയർ കമ്മഡോർ, ഗ്രൂപ്പ് ക്യാപ്റ്റൻ, വിംഗ് കമാൻഡർ എന്നീ റാങ്കുകളിലുള്ളവർക്കെതിരെയാണ് കേസെടുത്തത്.
ബുധനാഴ്ചയാണ് എടിസി ഹോസ്റ്റലിൽ 27-കാരനായ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് കണ്ടെത്തിയ ഏഴ് പേജ് ആത്മഹത്യാക്കുറിപ്പിൽ ആറ് ഉദ്യോഗസ്ഥർ തന്നെ മാനസികപീഡനത്തിന് ഇരയാക്കിയിരുന്നു എന്ന് ആരോപണമുണ്ട്.
അച്ചടക്കനടപടിയുടെ പേരിൽ കേഡറ്റിനെ സർവീസിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ ഇവരാണെന്നും ഇയാളുടെ കുടുംബം ആക്ഷേപമുന്നയിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തെന്നും വായുസേന അധികൃതരുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചെന്നും ബംഗളൂരു പോലീസ് അറിയിച്ചു.