20 September, 2022 07:23:51 AM
തടവുകാരുടെ കൈമാറ്റം: അമേരിക്കയുടെ അനുകൂല പ്രതികരണം കാത്ത് ഇറാൻ
ടെഹ്റാൻ: തടവുകാരുടെ പരസ്പര കൈമാറ്റത്തിന് സന്നദ്ധത അറിയിച്ച് ഇറാൻ. അമേരിക്കയുടെ ഭാ ഗത്തുനിന്ന് അനുകൂല പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ച വഴിമുട്ടിയ സാഹചര്യത്തിലാണ് ഇറാന്റെ പുതിയ പ്രസ്താവന.
അമേരിക്ക തയാറാവുകയാണെങ്കിൽ തടവുകാരുടെ കൈമാറ്റം അധികം വൈകാതെ ന ടക്കും. എന്നാൽ യുഎസ് ഭരണകൂടം എന്തു നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനമെന്നും ഇറാൻ ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങളുടെ എത്ര പൗരൻമാർ ഇറാന്റെ തടവിലുണ്ടെന്ന് അമേരിക്ക ഇനിയും വെളിപ്പെ ടുത്തിയിട്ടില്ല.