17 September, 2022 12:10:13 AM


ഭർത്താവ് പുരുഷൻ അല്ലെന്ന ഞെട്ടിക്കുന്ന വിവരം ഭാര്യ അറിയുന്നത് വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിനുശേഷം



അഹമ്മദാബാദ്: വിവാഹം കഴിഞ്ഞത് എട്ടുവര്‍ഷത്തിന് മുമ്പ്. പക്ഷേ, ഭര്‍ത്താവ് ലിംഗമാറ്റശസ്ത്രക്രിയയിലൂടെ ആണായി മാറിയ ആളാണെന്ന് ഭാര്യ തിരിച്ചറിഞ്ഞത് അടുത്തിടെ. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള 40 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പിടിച്ചുനില്‍ക്കാനാവാതെ അയാള്‍ എല്ലാം തുറന്നു പറഞ്ഞപ്പാേഴാണ് യുവതി ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് വിരാജ് വര്‍ദ്ധന്‍ എന്ന ഡല്‍ഹി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

ആദ്യ ഭര്‍ത്താവ് മരിച്ചശേഷമാണ് യുവതി വിരാജിനെ വിവാഹം കഴിച്ചത്. ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ട്. മാട്രിമോണിയല്‍ സൈറ്റുവഴിയാണ് യുവതി വിരാജിനെ പരിചയപ്പെടുന്നത്. വീട്ടുകാരെല്ലാം ചേര്‍ന്ന് വിവാഹം നടത്തി. വിവാഹത്തിനുശേഷം ഹണിമൂണിന് കാശ്മീരിലേക്കാണ് പോയത്. എന്നാല്‍ ലൈംഗിക ബന്ധത്തിന് ഒരിക്കല്‍പ്പോലും അയാള്‍ ശ്രമിച്ചില്ലെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒഴികഴിവുകള്‍ പറഞ്ഞുകൊണ്ടിരുന്നു. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ റഷ്യയില്‍ വച്ച്‌ തനിക്ക് അപകടം സംഭവിച്ചെന്നും അതിനാല്‍ വിജയകരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും അയാള്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയ നടത്തുന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്നും വിരാജ് പറഞ്ഞതോടെ യുവതി വിശ്വസിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയക്കായി കൊല്‍ക്കത്തയിലേക്ക് പോയി.

തിരിച്ചുവന്നതിനുശേഷവും സ്വാഭാവിക ലൈംഗികബന്ധം പുലര്‍ത്താന്‍ വിരാജിനായില്ലെന്നാണ് യുവതി പറയുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികതയിലായിരുന്നത്രേ അയാള്‍ക്ക് താല്‍പ്പര്യം. ആദ്യമൊക്കെ ഇതിന് സമ്മതം മൂളിയെങ്കിലും തുടര്‍ന്ന് യുവതി എതിര്‍ത്തു. അപ്പോഴാണ് താന്‍ ലിംഗമാറ്റശസ്ത്രക്രിയ നടത്തി ആണായ വ്യക്തിയാണെന്ന് തുറന്നുപറഞ്ഞത്. ഇതിനെക്കുറിച്ച്‌ ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K