15 September, 2022 08:22:58 PM


കാലത്തിനനുസൃതമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ കേരളം മാതൃക - മന്ത്രി ഡോ. ആര്‍ ബിന്ദു



കോട്ടയം: കാലത്തിനനുസൃതമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ കേരളം മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. തീക്കോയി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളില്‍ നിന്ന് തന്നെ പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 'ഇന്‍ഡസ്ട്രി ഇന്‍ ക്യാമ്പസ് ' എന്ന സര്‍ക്കാര്‍ നയമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

നാലു പതിറ്റാണ്ടായി വാടക കെട്ടിടത്തിലാണ് തീക്കോയി സര്‍ക്കാര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭ നാലാം വാര്‍ഡ് ആനയിളപ്പില്‍ രണ്ടര ഏക്കറിലാണ് 7.5 കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷനായി. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുള്‍ ഖാദര്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ വി.എം. മുഹമ്മദ് ഇല്യാസ്, ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.പി ബൈജു ഭായ്, സമഗ്ര ശിക്ഷ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മാണി ജോസഫ്, നഗരസഭാ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K