12 September, 2022 02:23:56 PM


വഴിപാടിനായി വച്ചിരുന്ന ബദാം കഴിച്ച കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് തല്ലി; പൂജാരി അറസ്റ്റില്‍



ഭോപ്പാല്‍: വഴിപാടിനായി വച്ചിരുന്ന ബദാം കഴിച്ച കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് തല്ലി പൂജാരി. മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ജെയ്ന്‍ സാദിത മന്ദിറിന് സമീപമാണ് സംഭവം. പതിനൊന്ന് വയസുള്ള ദളിത് ബാലനാണ് മര്‍ദനമേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ ഗേറ്റിന് സമീപം നില്‍ക്കുന്ന കുട്ടിയെ പൂജാരി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.


കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ്, പൂജാരി രാകേഷ് ജെയ്‌നെ അറസ്റ്റ് ചെയ്‌തു. അതേസമയം, കുട്ടി ഓടിപ്പോകാതിരിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ട്. പ്രതിക്കെതിരെ പട്ടികജാതി - പട്ടികവര്‍ഗ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K