09 September, 2022 09:46:33 AM


ദേശീയപതാക ഉപയോഗിച്ച് സ്കൂട്ടർ തുടച്ചു വൃത്തിയാക്കിയ 52കാരൻ അറസ്റ്റിൽ



ന്യൂഡൽഹി: ദേശീയ പതാക ഉപയോഗിച്ച് സ്കൂട്ടർ തുടച്ചു വൃത്തിയാക്കിയ 52കാരൻ അറസ്റ്റിൽ. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര പ്രദേശത്താണ് സംഭവം നടന്നത്. നോര്‍ത്ത് ഘോണ്ട പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ് പിടിയിലായത്. ഇയാള്‍ ദേശീയ പതാക ഉപയോഗിച്ച്‌ വാഹനം വൃത്തിയാക്കുന്നതിന്റെ ദൃശ്യം, സമീപത്തുണ്ടായിരുന്ന ആരോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുകയായിരുന്നു. തുടര്‍ന്ന് ദേശീയ പതാകയോട് അനാദരവ് കാണിച്ച ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയും ഡൽഹി പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K