01 September, 2022 06:55:57 AM
വിഖ്യാതമായ ന്യുയോർക്ക് ടൈംസ് സ്ക്വയർ തോക്ക് നിരോധിത മേഖലയാകും
മാൻഹാറ്റൻ: വിഖ്യാതമായ ന്യുയോർക്ക് ടൈംസ് സ്ക്വയർ തോക്ക് നിരോധിത മേഖലയായി പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. പൊതുസ്ഥലങ്ങളിൽ തോക്കുനിയന്ത്രണം കൊണ്ടുവരാനുള്ള നിയമം സംസ്ഥാന സർക്കാർ പാസാക്കി. രഹസ്യമായോ പരസ്യമായോ ആയുധം കൈവശം വയ്ക്കാൻ അനുവദിക്കില്ല.
വിദ്യാലയങ്ങൾ, വായനശാലകൾ, സർക്കാർ കെട്ടിടങ്ങൾ, മദ്യശാലകൾ എന്നിവിടങ്ങളിലും പൂർണമായ തോക്ക് നിരോധനം ഏർപ്പെടുത്തി. നിയമപാലകർക്ക് ഈ നിയന്ത്രണങ്ങളിൽ നിന്ന് ഇളവുണ്ടായിരിക്കുമെന്നും സർക്കാർ അറിയിച്ചു. ടൈംസ് സ്ക്വയറിലെ ലോകപ്രശസ്തമായ പരസ്യബോർഡുകളിൽ തോക്ക് നിരോധിത മേഖലയെന്ന സന്ദേശം പ്രദർശിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.