31 August, 2022 07:23:56 AM


ട്ര​ക്ക് മ​റി​ഞ്ഞു; റോ​ഡി​ൽ ചി​ത​റി വീ​ണ ത​ക്കാ​ളി​ക​ൾ വീണ്ടും അപകടങ്ങള്‍ക്ക് കാരണമായി




ക​ലി​ഫോ​ർ​ണി​യ: യു​എ​സ് സം​സ്ഥാ​ന​മാ​യ ക​ലി​ഫോ​ർ​ണി​യ​യി​ലെ തി​ര​ക്കേ​റി​യ ഹൈ​വേ​യി​ൽ ചി​ത​റി​വീ​ണ് ട​ൺ ക​ണ​ക്കി​ന് ത​ക്കാ​ളി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ന്ത​ർ​സം​സ്ഥാ​ന 80 ഹൈ​വേ​യില്‍ ത​ക്കാ​ളി ക​യ​റ്റി​യെ​ത്തി​യ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ ഡി​വൈ​ഡ​റി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു.  റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ത​ക്കാ​ളി ഏ​ഴ് കാ​റു​ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്തു. ത​ക്കാ​ളി​ക​ളു​ടെ മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ കാ​റു​ക​ൾ തെ​ന്നി​മാ​റി.

അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഒ​രാ​ളു​ടെ കാ​ലൊ​ടി​ഞ്ഞ നി​ല​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു റോ​ഡി​ൽ ഏ​റെ സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ത​ക്കാ​ളി​യാ​ണു റോ​ഡി​ൽ വീ​ണ​ത്. അ​ധി​കൃ​ത​രെ​ത്തി ഒ​രു​ഭാ​ഗ​ത്തെ ത​ക്കാ​ളി നീ​ക്കി​യ ശേ​ഷ​മാ​ണു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. യു​എ​സി​ൽ ഏ​റ്റ​വു​മ​ധി​കം ത​ക്കാ​ളി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ക​ലി​ഫോ​ർ​ണി​യ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K