29 August, 2022 01:44:50 AM
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ അഡ്വ. സുനന്ദ ബാലാവകാശ കമ്മീഷൻ അംഗം
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസില്‍ ആരോപണ വിധേയായ വ്യക്തിയെ ബാലാവകാശ കമ്മീഷൻ അംഗമാക്കി സര്‍ക്കാർ. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ. എന്‍.സുനന്ദയെയാണ് ബാലാവകാശ കമ്മീഷൻ അംഗമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിശു സംരക്ഷണ സമിതി വനിതാ – ശിശുക്ഷേമ മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്കി. രണ്ടു ദിവസം മുൻപ് അഡ്വ. എൻ സുനന്ദ ബാലാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റെടുക്കുകയും ചെയ്തു.