27 August, 2022 09:02:23 AM
ആൺസുഹൃത്തിനു വേണ്ടി രണ്ട് പെൺകുട്ടികൾ തമ്മിൽ പൊതുസ്ഥലത്ത് അടിപിടി
മുംബൈ: 17 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തിന്റെ പേരില്‍ പൊതുസ്ഥലത്ത് വാക്കേറ്റം. മഹാരാഷ്ട്രയിലെ പത്താൻ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ പൈത്താനിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടികളിൽ ഒരാള്‍ ആണ്‍കുട്ടിയുമായി ബസ് സ്റ്റാന്‍ഡില്‍ എത്തിയെന്ന് അറിഞ്ഞ് മറ്റൊരു പെണ്‍കുട്ടിയും സ്ഥലത്തെത്തി.
പെണ്‍കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അത് സംഘര്‍ഷത്തിലേക്ക് നീങ്ങി. വഴക്കിനിടെ ആണ്‍കുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടികളെ ഒടുവില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗണ്‍സിലിങ്ങിന് ശേഷം വിട്ടയച്ചു.