22 August, 2022 06:38:36 PM


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായവുമായി നുവാൽസ്



കൊച്ചി : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുവാൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) തയ്യാറെടുക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, മറ്റു സാമ്പത്തിക സഹായങ്ങൾ ലഭ്യമല്ലാത്ത, നുവാൽസ് നിയമ വിദ്യാർത്ഥികൾക്ക് ആണ് ഈ  സഹായം ലഭ്യമാകുന്നത്. നുവാൽസ് വൈസ് ചാൻസലർ ഡോ . കെ. സി. സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൌൺസിൽ ആണ് തീരുമാനം കൈകൊണ്ടത്.

യോഗത്തിൽ ഹൈക്കോടതി  ജഡ്ജി . ജസ്റ്റിസ്‌. അനിൽ. കെ. നരേന്ദ്രൻ, അഡ്വക്കേറ്റ് ജനറൽ. കെ. ഗോപാലകൃഷ്ണ കുറുപ്പ്,.നിയമ സെക്രട്ടറി ഹരിനായർ , സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ, അഡ്വ സി പി പ്രമോദ്, ഡോ ജി സി ഗോപാലപിള്ള , അഡ്വ എൻ ശാന്ത , അഡ്വ സ്മിത ഗോപി, അഡ്വ അജിത് ടി എസ് ,അഡ നാഗരാജ് നാരായണൻ ഗവ അഡിഷണൽ സെക്രട്ടറി ( ഫിനാൻസ്) അനൂപ്, നുവാൽസ് അസോസിയേറ്റ്  പ്രൊഫസ്സർ ഡോ ഷീബ എസ് ധർ എന്നിവർപങ്കെടുത്തു.

വ്യക്തികൾ, സ്ഥാപനങ്ങൾ, പൂർവ വിദ്യാർഥികൾ,ട്രസ്റ്റുകൾ, എൻ. ജി. ഒ  കൾ മറ്റു അസോസിയേഷനുകൾ എന്നിവയിൽ നിന്നും ലഭിക്കുന്ന എൻഡോവ്മെന്റ്, സ്പോൺസർഷിപ്, സംഭാവനകൾ  എന്നിവയിൽ നിന്നാണ് ഇതിനാവശ്യമായ ധനസമാഹാരണം നടത്തുക  എന്ന് അധികൃതർ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K