20 August, 2022 10:20:55 AM
സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്: തട്ടിയത് 46 കോടിയിലേറെ; മുഖ്യപ്രതി അറസ്റ്റില്‍
കൽപ്പറ്റ: കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റില്‍. ചാലപ്പുറം സ്വദേശി പി.പി. ഷബീറാണ് വയനാട്ടില്‍ അറസ്റ്റിലായത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ് ഇഡി അന്വേഷണത്തിനു വിടണമെന്ന് ക്രൈംബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവിക്ക് ശുപാര്‍ശ നല്കി.
ഒരുവര്‍ഷംമുമ്പ് കോഴിക്കോട്ട് പിടികൂടിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി കാഷ്മീരിരിലേയ്ക്കും പാക്കിസ്ഥാനിലേയ്ക്കും അടക്കം നിരവധി ഫോണ്‍ കോളുകള്‍ പോയതായി കണ്ടെത്തിയിരുന്നു. 46 കോടി രൂപ പ്രതികളുടെ അക്കൗണ്ടില്‍ എത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യദ്രോഹം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടന്നെന്നു കരുതുന്ന കേസില്‍ ഇഡി അന്വേഷണം വേണമെന്നാണ് ക്രൈബ്രാഞ്ചിന്റെ ആവശ്യം.