19 August, 2022 01:24:02 PM
'അവധികള്‍ക്കു പകരം': സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ നിരവധി പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടിരുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കേണ്ടതുള്ളതിനാലാണ് നാളെ ക്ലാസ് നടത്തുന്നത്.