11 August, 2022 09:21:39 PM
വൈദികന്‍റെ വീട്ടിലെ മോഷണം: മൂത്ത മകന്‍ അറസ്റ്റിൽ; മോഷണത്തിലേക്ക് നയിച്ചത് ലോട്ടറി എടുത്തുണ്ടായ സാമ്പത്തികബാധ്യത
കോട്ടയം: തൃക്കോതമംഗലം സെന്‍റ് മേരിസ് ബേത്ലഹം പള്ളി വികാരി ഫാ. ജേക്കബ് നൈനാന്‍റെ വീട്ടിൽ മോഷണം നടത്തിയത് സ്വന്തം മകന്‍. പ്രതിയെയാണ് ഫാ. ജേക്കബ് നൈനാന്‍റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ ഷിനോ നൈനാൻ ജേക്കബി (36) നെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് ഫാദര്‍ നൈനാന്‍റെ വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. ഷിനോ നൈനാൻ ജേക്കബ് കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇയാളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു. കഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, പാമ്പാടി എസ്. എച്ച്. ഓ പ്രശാന്ത് കുമാർ കെ ആർ, പള്ളിക്കത്തോട് എസ്.എച്ച്. ഓ പ്രദീപ് എസ്, എസ് .ഐ മാരായ ലെബിമോൻ കെ.എസ്, ശ്രീരംഗൻ കെ.ആർ, ജോമോൻ എം. തോമസ്, ബിനോയി എം.എ, രാജേഷ് ജി, എ.എസ്. ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്,സാജു പി മാത്യു, ജിബിൻ ലോബോ,സുനിൽ പി.സി, ജസ്റ്റിൻ, രഞ്ജിത്ത് ജി, സതീഷ് ടി.ജി,സരുൺ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.