08 August, 2022 12:26:06 PM
ഒരു ബില്ല്യൺ ഡോളറിന്‍റെ പാക്കേജ്: യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക
വാഷിംഗ്ടണ്‍: യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക. ഒരു ബില്ല്യൺ യുഎസ് ഡോളറിന്‍റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനുള്ള അമേരിക്കൻ സഹായം 8.8 ബില്ല്യൺ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ തുകയാണിത്. ദീർഘദൂര ലക്ഷ്യം കാണുന്ന ആയുധങ്ങളാവും ഇതിൽ കൂടുതലായും ഉണ്ടാവുക. മിലിട്ടറി പരിരക്ഷയുള്ള 50 ആംബുലൻസുകളും പാക്കേജിലുണ്ട്.