28 July, 2022 09:14:07 AM


ഓ​വ​ർ​ടേ​ക്കിം​ഗിനിടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു; മൂന്ന് പേർക്ക് പരിക്ക്

 
മെ​ക്സി​ക്കോ സി​റ്റി: തെ​ക്ക​ൻ മെ​ക്‌​സി​ക്കോ​യി​ലെ ഗു​റേ​റോ സം​സ്ഥാ​ന​ത്ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​കാ​പു​ൾ​കോ-​സി​ഹു​വാ​ട്ട​നെ​ജോ ഹൈ​വേ​യി​ൽ വ​ച്ച് പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 6:35 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ സ്വ​കാ​ര്യ വാ​ഹ​നം ഓ​വ​ർ​ടേ​ക്കിം​ഗി​നി​ടെ ഒ​രു ട്ര​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ മ​റ്റൊ​രു കാ​റി​നെ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K