14 July, 2016 05:01:53 PM
നീറ്റ്: കേന്ദ്ര സർക്കാറിെൻറ ഒാർഡിനൻസിനെതിെര സുപ്രീംകോടതി
ദില്ലി: മെഡിക്കൽ, ദന്തൽ പ്രവേശത്തിന് ദേശീയ തലത്തിൽ ഏകീകൃത പ്രവേശ പരീക്ഷ(നീറ്റ്) ഏർപ്പെടുത്തിയ വിധിയെ മറികടക്കാൻ ഒാർഡിനൻസ് കൊണ്ടുവന്ന നടപടിക്കെതിരെ സുപ്രീംകോടതി. അതേസമയം കേന്ദ്രത്തിെൻറ ഒാർഡിനൻസ് റദ്ദാക്കാൻ സുപ്രീംകോടതി തയാറായില്ല. സംസ്ഥാനങ്ങൾ നടത്തുന്ന മെഡിക്കൽ പ്രവേശ പരീക്ഷക്ക് അംഗീകാരം നൽകിക്കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടവന്ന ഒാർഡിനൻസിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചു.
കേന്ദ്രത്തിെൻറ നടപടി ശരിയായ രീതിയിലുള്ളതല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി വിധി അംഗീകരിച്ചതിന് ശേഷം ഒാർഡിനൻസ് കൊണ്ടുവന്നത് ശരിയായില്ല. സുപ്രീംേകാടതിയുടെ വീണ്ടുമുള്ള ഇടപെടൽ കൂടുതൽ അങ്കലാപ്പ് സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ച് വിഷയത്തിൽ ഇടപെടാൻ ജസ്റ്റിസ് ദവെ തയാറായില്ല. നീറ്റിെൻറ രണ്ടാം ഘട്ടം ജൂലൈ 24 ന് നടക്കും
'നീറ്റ്'നു പകരം സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഒാർഡിനൻസിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.