06 July, 2022 10:58:48 AM
സർക്കാർ വേട്ടയാടുന്നു; സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് നീക്കിയതായി എച്ച്ആർഡിഎസ്
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് നീക്കിയതായി എച്ച്ആർഡിഎസ്. അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന സുരേഷ് തുടരുമെന്നും എച്ച്ആർഡിഎസ് അറിയിച്ചു. സ്വപ്നയെ എച്ച് ആര്‍ ഡി എസ് സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
ഇത് പരാതിയായി പരിഗണിച്ചാണ് നടപടിയെന്ന് എച്ച്ആർഡിഎസ് വ്യക്തമാക്കി. സ്വപ്നയ്ക്ക് ജോലി നൽകിയതിൻ്റെ പേരിൽ എച്ച് ആര്‍ ഡി എസ് ഭരണകൂട ഭീകരതയുടെ ഇരയായി. 2022 ഫെബ്രുവരി 18നാണ് സ്വപ്നയ്ക്ക് നിയമനം നൽകിയത്. ജോലി നൽകിയതിൻ്റെ പേരിൽ സർക്കാർ വകുപ്പുകൾ വേട്ടയാടുന്നുവെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി.