21 June, 2022 10:28:52 AM


സന്തോഷ് നായരുടെ പ്രവചനങ്ങള്‍ ഫലിക്കുന്നു; രാജ്യത്ത് നടക്കുന്ന ലഹളകള്‍ ആറ് മാസം മുമ്പ് പ്രവചിച്ചത്



തിരുവനന്തപുരം: കലിയുഗജ്യോതിഷന്‍ ഡോ.സന്തോഷ് നായരുടെ പ്രവചനങ്ങള്‍ ഒന്നൊന്നായി ഫലിക്കുന്നു. 2022ല്‍ ലോകത്ത് സംഭവിച്ചേക്കാവുന്ന 71 കാര്യങ്ങളാണ് ആറ് മാസം മുമ്പ് സന്തോഷ് നായര്‍ പ്രവചിച്ചത്. ഈ വര്‍ഷം ആറ് മാസം പിന്നിട്ടപ്പോഴേക്കും അതില്‍ 43 എണ്ണവും ശരിയായി എന്നതാണ് വസ്തുത. മുന്‍വര്‍ഷങ്ങളിലും ഇതുപോലെ സന്തോഷ് നായര്‍ നടത്തിയ  ഒട്ടേറെ പ്രവചനങ്ങള്‍ ഫലം കണ്ടിട്ടുണ്ട്.


2022 എന്ന സംഖ്യയില്‍ മൂന്ന് രണ്ടാണ് ഉള്ളത്. പരസ്പരം കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ ആറ്. ജ്യോതിഷത്തില്‍ നാശപാപം അല്ലെങ്കില്‍ ശത്രുപാപത്തെയാണ് ആറ് എന്ന സംഖ്യ സൂചിപ്പിക്കുക. അതുകൊണ്ടുതന്നെ ഈ വര്‍ഷം ലോകത്ത് അനവധി നാശങ്ങള്‍ സംഭവിക്കുകയും ശത്രുതാമനോഭാവം വര്‍ദ്ധിക്കുകയും ചെയ്യും എന്നായിരുന്നു സന്തോഷ്കുമാര്‍ പ്രവചനങ്ങളുടെ ആമുഖമായി പറഞ്ഞിരുന്നത്. രാജ്യങ്ങള്‍ തമ്മിലും വീട്ടുകാര്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലുമുണ്ടാകുന്ന ശത്രുതകളും വഴക്കുകളും ഇതിന്‍റെ ഭാഗമായിട്ടായിരിക്കും. ലഹളകളും കൊലപാതകങ്ങളും വര്‍ദ്ധിക്കുമെന്നും ഇതിന്‍റെ ചുവട് പിടിച്ച് അദ്ദേഹം പ്രവചിച്ചിരുന്നു.


പുതിയ രണ്ടു നിയമങ്ങളെചൊല്ലി ഇന്ത്യയിൽ പ്രക്ഷോഭം ഉണ്ടാകും എന്നതായിരുന്നു സന്തോഷ് നായര്‍ ഈ വര്‍ഷം രണ്ടാമതായി പ്രവചിച്ചത്. അത് അന്വര്‍ത്ഥമാക്കികൊണ്ടാണ് ഇപ്പോള്‍ അഗ്നിപഥ് പദ്ധതിയെചൊല്ലി ഇന്ന് രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധസമരങ്ങള്‍. ഇന്ത്യയില്‍ മൂന്ന് വൈറസുകള്‍ പ്രത്യക്ഷപ്പെടുമെന്നും കേരളത്തില്‍ വര്‍ഗീയകലാപമുണ്ടാകുമെന്നും ഭക്ഷ്യവിഷബാധയും അഗ്നിബാധയും ഉണ്ടാകുമെന്നും ഉള്‍പ്പെടെയുള്ള പ്രവചനങ്ങളാണ് ഇപ്പോള്‍ ഫലിച്ചിരിക്കുന്നത്.



കോവിഡ് പോലുള്ള പുതിയ വൈറസുകളുടെ വരവ് മുന്‍കൂട്ടി കണ്ട സന്തോഷ് നായര്‍ ഇത് ചൂണ്ടികാട്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരത്തെ കത്ത് അയച്ചിരുന്നു. എയര്‍പോര്‍ട്ട് വഴിയാണ് വൈറസുകളുടെ ആഗമനമെന്നും അതുകൊണ്ടുതന്നെ ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കണമെന്നും ഇദ്ദേഹം തന്‍റെ കത്തില്‍ വെളിപ്പെടുത്തിയിരുന്നുവത്രേ. വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തിരുന്നുവെങ്കില്‍ ഇന്ത്യയില്‍ കോവിഡ് ഇത്രയും നാശം വിതയ്ക്കില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.


ഡോ.സന്തോഷ് നായരുടെ  2022ലെ പ്രവചനങ്ങള്‍ ചുവടെ. തന്‍റെ പ്രവചനങ്ങളില്‍ ഇതുവരെ ശരിയായതേതൊക്കെയെന്ന് സന്തോഷ് നായര്‍ വ്യക്തമാക്കിയത് ബ്രായ്ക്കറ്റില്‍.


1.  ഇന്ത്യയിൽ പുതിയ മൂന്ന് വൈറസുകൾ (ഫലിച്ചു)
2.  പുതിയ രണ്ടു നിയമങ്ങളെചൊല്ലി ഇന്ത്യയിൽ പ്രക്ഷോഭം (ഫലിച്ചു)
3.  ഇന്ത്യയിൽ ഒരു ഗവർണറുടെ മരണം
4.  കേരളത്തിൽ വർഗീയ കലാപം (ഫലിച്ചു)
5.  ഓസ്ട്രേലിയയിൽ പ്രകൃതി ക്ഷോഭം (ഫലിച്ചു)
6.  ഈജിപ്റ്റിൽ ചുഴലികാറ്റ് (ഫലിച്ചു)
7.  ഇൻഡോനേഷ്യയിൽ വൻ ഭൂകമ്പവും സുനാമിയും (ഫലിച്ചു)
8.  കേരളത്തിലെ ഒരു വ്യവസായ പ്രമുഖൻ അപകടത്തിൽപ്പെടും (ഫലിച്ചു)
9.  കേരളത്തിലെ ജനകീയനായ ഒരു കമ്മ്യുണിസ്റ്റ് നേതാവിന് മരണം
10.  ഇറ്റലിയിൽ പ്രകൃതിക്ഷോഭം (ഫലിച്ചു)
11.  നെതർലന്റിൽ പ്രകൃതിക്ഷോഭം (ഫലിച്ചു)
12.  അറേബ്യൻ ഭരണാധികാരിയുടെ മരണം (ഫലിച്ചു)
13.  ഹിന്ദു സന്യാസിയുടെ മരണം 
14.  കേരളത്തിൽ വൻ ഭക്ഷ്യ വിഷബാധ (ഫലിച്ചു)
15.  കേരളത്തിൽ കൊലപാതകങ്ങൾ വർധിക്കും (ഫലിച്ചു)
16.  കേരളത്തിൽ വൻ തീപിടുത്തം (ഫലിച്ചു)
17.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ
18.  ഇംഗ്ലണ്ടിൽ വിമാന അപകടം
19.  മലേഷ്യയിൽ പ്രകൃതിക്ഷോഭം (ഫലിച്ചു)
20. കേരളത്തിൽ ഒരു മുന്‍ എംപിയുടെ മരണം (ഫലിച്ചു)
21. കേരളത്തിൽ ചെറിയ തോതിൽ ഭുകമ്പവും പ്രകൃതിക്ഷോഭവും (ഫലിച്ചു)
22.  എറണാകുളത്തിനും പാലക്കാടിനും ഇടയിൽ വലിയ വാഹനാപകടം
23.  മഹാരാഷ്ട്രയിൽ പ്രകൃതിക്ഷോഭം (ഫലിച്ചു)
24. ബംഗാളിൽ ചുഴലികാറ്റും പുതിയ പകർച്ചവ്യാധിയും (ഫലിച്ചു)

25. മലയാള സിനിമയിൽ ഒരു പ്രമുഖ നടന്‍റെ മരണം
26. കേരളത്തിൽ ഒരു MLA ക്ക്‌ വാഹന അപകടം (ഫലിച്ചു)
27. തമിഴ്നാട്ടിൽ വിദ്യാർത്ഥി പ്രക്ഷോഭം
28. പാകിസ്ഥാനിൽ മുതിർന്ന നേതാവിന്റെ മരണം
29. ഇന്ത്യയിൽ ഒരു ഉന്നത വനിതാ രാഷ്ട്രീയ നേതാവിന്റെ മരണം
30. ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യക്ക്‌ അഭിമാനിക്കാൻ അവസരം (ഫലിച്ചു)
31. രാജ്യങ്ങൾ തമ്മിൽ വലിയ ശത്രുത (ഫലിച്ചു)
32. ലോകത്തിൽ നാശനഷ്ടങ്ങൾ വർധിക്കും (ഫലിച്ചു)
33. AIDMK നേതാവിന്റെ മരണം
34. തമിഴ്നാട്ടിൽ ഭൂകമ്പം (ഫലിച്ചു)
35. രാജസ്ഥാനിൽ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ മരണം (ഫലിച്ചു)
36. കേരളത്തിൽ ഒരു എഴുത്തുകാരന്റെ പെട്ടെന്നുള്ള മരണം (ഫലിച്ചു)
37. ജർമനിയിൽ വിമാന അപകടം
38. അമേരിക്കയിൽ ഉന്നത ഭരണാധികാരിയുടെ മരണം
39. ചൈനയിൽ വൻ ഭൂകമ്പം
40. ചൈനയിൽ ഒരു ഭരണാധികാരിയുടെ മരണം
41.  യൂറോപ്പിൽ വിമാന അപകടം
42. ഇന്ത്യയിൽ ഗുഡ്സ് ട്രെയിൻ തീപിടുത്തം
43. കേരളത്തിൽ ബിജെപി നേതാവിന്റെ മരണം
44. കേരളത്തിൽ നിരവധി കുട്ടികളുടെ മരണം
45. ഇറാഖിൽ സ്ഫോടനം (ഫലിച്ചു)
46. അറേബ്യൻ രാജ്യങ്ങളിൽ പ്രകൃതി ക്ഷോഭം (ഫലിച്ചു)
47. ജപ്പാനിൽ പ്രകൃതി ക്ഷോഭം (ഫലിച്ചു)
48. ലോകത്ത് പുതിയ തീവ്രവാദി സംഘടനയുടെ തുടക്കം

49  വടക്കേ ഇന്ത്യയിൽ നക്സൽ ആക്രമണം (ഫലിച്ചു)
50. ഇന്ത്യയിൽ രണ്ട് ഹെലികോപ്റ്റർ അപകടങ്ങൾ
51. മുല്ലപെരിയാർ ഡാമിന് ഒരു അപകടവും സംഭവിക്കില്ല (ഫലിച്ചു)
52. ലോകത്തിലെ ഒരു പ്രമുഖ ഫുട്‌ബോൾ കളിക്കാരന്റെ മരണം
53. ചൈന ഒരു പുതിയ വൈറസ് പുറത്തു വിടും (ഫലിച്ചു)
54.  സ്വിറ്റ്സർലാന്റിൽ പ്രകൃതി ക്ഷോഭം
55. ജപ്പാനിൽ ഭൂകമ്പം
56. ബോളിവുഡിൽ പ്രമുഖ നടന്റെയും നടിയുടെയും മരണം
57. കർണാടകയിൽ സ്ഫോടനം
58. ഡൽഹിയിൽ ഒരു മന്ത്രിയുടെ മരണം
59. ബംഗ്ലാദേശിൽ കലാപം (ഫലിച്ചു)
60. സൗത്ത് ആഫ്രിക്കയിൽ പ്രകൃതി ക്ഷോഭം (ഫലിച്ചു)
61. ആന്ധ്രാ പ്രദേശിൽ ജനകീയ പ്രക്ഷോഭം (ഫലിച്ചു)
62. ബീഹാറിൽ വൻ പ്രകൃതി ക്ഷോഭം (ഫലിച്ചു)
63. ബറോഡക്കും കച്ചിനും ഇടയിൽ ഭുകമ്പം
64. കൊറിയയിൽ പ്രകൃതി ക്ഷോഭം (ഫലിച്ചു)
65. കേരള ഗവണ്മെന്‍റും കേന്ദ്ര ഗവണ്മെന്‍റും തമ്മിൽ തർക്കം (ഫലിച്ചു)
66. കേരളത്തിൽ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ മരണം (ഫലിച്ചു)
67. നേപ്പാൾ രാജകുടുംബത്തിൽ മരണം
68. ഫ്രാൻസിൽ കപ്പൽ അപകടം
69. ന്യൂസിലാന്റിൽ ഒരു ക്രിക്കറ്റ് കളിക്കാരന്‍റെ മരണം
70. ഉത്തർപ്രദേശിൽ ജാതി കൊലപാതകങ്ങൾ വർധിക്കും (ഫലിച്ചു)
71. കേരളത്തിൽ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകന്‍റെ മരണം.


കേരളത്തില്‍ സംഭവിച്ചേക്കാവുന്ന പ്രവചനങ്ങളില്‍ ഏറെയും ശരിയായി എന്നതും മലയാളികള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അവയില്‍ ചിലത് താഴെ.


> കേരളത്തിൽ വർഗീയ കലാപം (രാഷ്ട്രീയകലാപങ്ങളോടൊപ്പം വര്‍ഗീയലഹളകള്‍ ഏറി)

> കേരളത്തിലെ ഒരു വ്യവസായ പ്രമുഖൻ അപകടത്തിൽപ്പെടും

> കേരളത്തിൽ വൻ ഭക്ഷ്യ വിഷബാധ (കാസര്‍കോഡ് ഒരു വിദ്യാര്‍ഥിനി മരിച്ചതുള്‍പ്പെടെ വയനാട്, കായംകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും സ്കൂളുകളിലും ഉണ്ടായ സംഭവങ്ങള്‍) 

> കേരളത്തിൽ കൊലപാതകങ്ങൾ വർധിക്കും (മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചു)

> കേരളത്തിൽ വൻ തീപിടുത്തം (സംസ്ഥാനത്തിന്‍റെ പലയിടത്തും അഗ്നിബാധകള്‍ ഉണ്ടായി വന്‍നാശനഷ്ടങ്ങല്‍ സംഭവിച്ചു)

> കേരളത്തിൽ ഒരു മുന്‍ എംപിയുടെ മരണം (മുന്‍ എം.പി തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു)

> കേരളത്തിൽ ചെറിയ തോതിൽ ഭുകമ്പവും പ്രകൃതിക്ഷോഭവും

> കേരളത്തിൽ ഒരു MLA ക്ക്‌ വാഹന അപകടം (ടി സിദ്ധിഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പെട്ടു)

> കേരളത്തിൽ ഒരു എഴുത്തുകാരന്‍റെ പെട്ടെന്നുള്ള മരണം (തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു)

> മുല്ലപെരിയാർ ഡാമിന് ഒരു അപകടവും സംഭവിക്കില്ല (ഇതുവരെ സംഭവിച്ചില്ല)

> കേരള ഗവണ്മെന്‍റും കേന്ദ്ര ഗവണ്മെന്‍റും തമ്മിൽ തർക്കം (കെ-റെയില്‍ ഉള്‍പ്പെടെ ഒട്ടനവധി വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നു)

> കേരളത്തിൽ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ മരണം (തിരുവനന്തപുരം മെഡി.കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്‍റെ ഭാര്യയുമായ ഡോ.രമ അന്തരിച്ചു)


തിരുവനന്തപുരം വാഴപ്പള്ളി വെസ്റ്റ് ഫോര്‍ട്ടിലാണ് സന്തോഷ് നായരുടെ ഓഫീസ്. ജ്യോതിഷത്തോടൊപ്പം വൈദ്യം, വാസ്തു, കൌണ്‍സിലിംഗ് തുടങ്ങി ഇരുപതിലധികം ശാസ്ത്രങ്ങളാണ് സന്തോഷ് നായര്‍ കൈകാര്യം ചെയ്യുന്നത്. ഫോണ്‍ - 9746560562



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K