19 June, 2022 05:36:18 AM
പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്കു കടക്കാൻ ശ്രമിച്ച ഏഴു സ്ത്രീകൾ പിടിയിൽ
കൊച്ചി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്കു പോകാൻ ശ്രമിച്ച തമിഴ്നാട്ടുകാരികളായ ഏഴു സ്ത്രീകളെ എമിഗ്രേഷൻ വിഭാഗം പിടികൂടി. ഇവർ ദുബായ് വഴി കുവൈറ്റിലേക്കു പോകാനാണ് എത്തിയത്. പാസ്പോർട്ടിന്റെ ഏതാനും പേജുകൾ കീറിമാറ്റി കൃത്രിമമായി ഉണ്ടാക്കിയ പേജുകൾ വച്ചിരുന്നു. ദുർഗ മാധവൻ, ഫാത്തിമ സൈദ്, കാമാക്ഷി വെങ്കിടേശ്വരൻ, ജയകൃഷ്ണ പാർവതി, കാളിയമ്മാൾ ഹരികൃഷ്ണ, കാളി അമ്മാൾ ഗോവിന്ദരാജ്, ഹംസി സമ്പത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ നെടുമ്പാശേരി പോലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.