15 June, 2022 03:58:03 PM
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.26 ശതമാനം വിജയം; 44,363 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ (99.76 ശതമാനം). കുറവ് വയനാട്ടിലും (92.07 ശതമാനം). മലപ്പുറമാണ് കൂടുതൽ ഫുൾ എ പ്ലസ് നേടിയത് (3024). 760 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 2,134 സ്കൂളുകൾക്ക് നൂറുമേനി വിജയം കൊയ്തു. സേ പരീക്ഷ ജൂലൈയിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പൂനർമൂല്യനിർണയ അപേക്ഷ ജൂണ്‍ 16 മുതൽ 21 വരെ നൽകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എസ്എസ്എൽസി ഫലത്തോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
പരീക്ഷാഫലം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. keralaresults.nic.in
അല്ലെങ്കില്‍ keralapareekshabhavan.in
ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
എസ്.എസ്.എല്‍.സി ഫലം സ്ക്രീനില്‍ കാണാനാകും. ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം.