14 June, 2022 11:22:51 AM


സ്വപ്‌ന സുരേഷിനെതിരെ കലാപ ആഹ്വാനശ്രമത്തിന് കേസെടുത്ത് കസബ പൊലീസ്



പാലക്കാട്: സ്വപ്‌ന സുരേഷനെതിരെ കേസെടുത്ത് പാലക്കാട് കസബ പൊലീസ്. കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു. സിപിഎം നേതാവ് സി.പി.പ്രമോദിന്‍റെ പരാതിയിലാണ് നടപടി. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സി.പി.പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു. സ്വപ്നയുടെ മൊഴികള്‍ ചിലര്‍ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് കാട്ടിയാണ് സിപിഎം നേതാവ് പരാതി നല്‍കിയത്. മുന്‍ മന്ത്രി കെ.ടി.ജലീലും നേരത്തെ സ്വപ്നയ്ക്ക് എതിരെ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നല്‍കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K