13 June, 2022 01:06:29 PM


മുഖ്യമന്ത്രിക്കെതിരെ കറുപ്പ് വസ്ത്രം അണിഞ്ഞ് പി. സി ജോർജിന്‍റെ വാർത്താസമ്മേളനം



കോട്ടയം: കോട്ടയത്ത്‌ കറുപ്പ് വസ്ത്രം അണിഞ്ഞ് പി. സി ജോർജിന്റെ വാർത്ത സമ്മേളനം. മുഖ്യമന്ത്രിയുടെ മനസ്സ് എത്രമാത്രം ജനവിരുദ്ധം ആകാം എന്നതിനുള്ള തെളിവാണ് പിണറായി വിജയന്‍റെ യാത്രയെന്ന് പി. സി ജോർജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിസ്സാരമായ ആരോപണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കാതെ മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണത്തെ നേരിടണം. മുഖ്യമന്ത്രിയുടെ സ്വർണ്ണ കള്ളക്കടത്തും, താൻ നടത്തിയതെന്ന് പറയുന്ന  ഗൂഡാലോചനയും ഒരേ തട്ടിൽ കാണാനുള്ള ശ്രമം അപലപനീയമാണ്.

സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനും ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും പി സി ജോർജ് കോട്ടയത്ത്‌ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളും ജനരോഷവും കേരളത്തിൽ അങ്ങോളമിങ്ങോളം ഉയരുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയായ സി പി എം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും പി. സി. ചോദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K