09 June, 2022 12:14:42 PM
'ഇന്ന് മൊഴി പിന്‍വലിക്കണം, ഇല്ലെങ്കില്‍ മകന്‍ തനിച്ചാകും'; തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ ഗുരുതര ആരോപണം. കോടതിയിൽ നൽകിയ മുൻകൂർ ഹര്‍ജിയിലാണ് ഗുരുതര ആരോപണമുള്ളത്. യു. പി രജിസ്ട്രേഷൻ വാഹനത്തിൽ വന്നയാളാണ് ഭീഷണിപ്പെടുത്തിയത്. ഇന്നു പത്ത് മണിയ്ക്കകം മൊഴി പിൻവലിക്കണം. അല്ലെങ്കിൽ 10 വയസ്സുള്ള മകൻ തനിച്ചാകുമെന്നും മുന്നറിയിപ്പ്. ഷാജ് കിരൺ എന്നയാൾ ആണ് ഭീഷണിപ്പെടുത്തിയത്. മുഖ്യമന്ത്രിയ്ക്കെതിരെയുള്ള മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ്.
അതേസമയം, സുഹൃത്ത് എന്ന നിലയിൽ സ്വപ്നയെ കാണാൻ പോയിയെന്നും സുരക്ഷ മുൻനിർത്തി മൊഴി തിരുത്തണമെന്നു മാത്രമാണു പറഞ്ഞതെന്നും ഷാജ് കിരൺ. താൻ മാധ്യമപ്രവർത്തകനാണ്. കെ പി യോഹന്നാനുമായി തനിക്ക് ബന്ധമുണ്ടെന്നു പറയുന്നത് വെറുതെയാണെന്നും അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു. രണ്ടു മാസമായുള്ള പരിചയമേ സ്വപ്നയുമായിയുള്ളൂവെന്നും ഷാജ് കിരൺ.