04 June, 2022 08:35:49 PM
രണ്ടു മക്കളെ വെള്ളത്തിൽ എറിഞ്ഞ ശേഷം അച്ഛനും പുഴയിൽ ചാടി ജീവനൊടുക്കി
കൊച്ചി: ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി അച്ഛനും മക്കളും ജീവനൊടുക്കി. മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരൻ മക്കളായ ഏകനാഥ്, കൃഷ്ണപ്രിയ എന്നിവരാണ് മരിച്ചത്. ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർഥിയാണ് കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർഥിനിയും.
ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിന് മുകളില്‍ കയറിയ ശേഷം പിതാവ് കുട്ടികളെ പെരിയാറിലേക്ക് എറിയുകയായിരുന്നു. ആദ്യം ഏകനാഥിനെയാണ് പുഴയിലേക്ക് ഇട്ടത്. ഈ സമയം പാലത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണപ്രിയേയും ഇയാൾ വെള്ളത്തിലേക്ക് എറിഞ്ഞു.
പിന്നാലെ ഉല്ലാസും പുഴയിലേക്ക് ചാടി. പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരും മരിച്ചു. ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് വിദഗ്ധരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൂവരും സ്കൂട്ടറിലാണ് ഈ ഭാഗത്തേക്ക് എത്തിയത്. ഇടപ്പള്ളി പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് ഉല്ലാസ് മക്കളുമായി പോയതെന്ന് ഭാര്യ പറയുന്നു.