04 June, 2022 12:51:34 AM
മരുന്ന് കമ്പനിയില്‍ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ച് 140 പേർ ആശുപത്രിയിൽ
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതകം ശ്വസിച്ച് 140 പേർ ആശുപത്രിയിൽ. പോറസ് ലബോറട്ടറീസ് എന്ന മരുന്ന് കമ്പനിയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായത്. സമീപ സ്ഥാപനത്തിലെ സ്ത്രീ തൊഴിലാളികളടക്കമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. 1800ഓളം പേരാണ് സ്ഥലത്ത് ജോലി ചെയ്തിരുന്നത്.
ഫാക്ടറിയില്‍ ചോര്‍ച്ചയുണ്ടാവുകയും തൊഴിലാളികള്‍ക്ക് പലര്‍ക്കും ഛര്‍ദി അനുഭവപ്പെടുകയും ചെയ്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി പറഞ്ഞു. അപകടത്തെ കുറിച്ച് വിശദമായി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.