01 June, 2022 12:42:50 PM
ജസ്റ്റിസ് എടപ്പഗത്ത് ഹർജി പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി
കൊച്ചി: ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. കേസിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് എടപ്പഗത്ത് അറിയിച്ചു. തുടരന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവ് വിട്ടതിനാൽ പിന്മാറാൻ ആകില്ലെന്ന് ജസ്റ്റിസ് എടപ്പഗത്ത് അറിയിച്ചു. അതിജീവിതയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും.