26 May, 2022 04:25:22 PM
നടിയും മോഡലുമായ ബിദിഷ ഡേ മജുംദാർ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ
കൊല്‍ക്കത്ത: ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി (21)നെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബിദിഷ കഴിഞ്ഞ നാലുമാസമായി വാടകയ്ക്ക് താമസിക്കുന്ന കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റിലാണ് ബുധനാഴ്ച വൈകിട്ട് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി ആർജി കാർ ആശുപത്രിയിലേക്ക് അയച്ചു. ബിദിഷയുടെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അനുഭാബ് ബേറ എന്നയാളുമായി നടി പ്രണയത്തിലായിരുന്നു.
അടുത്തിടെ പ്രണയബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021-ൽ 'ഭാർ- ദ ക്ലൗൺ' എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് ബിദിഷ ഡേ മജുംദാർ ഒരു ജനപ്രിയ മോഡലായിരുന്നു. അനിർബേദ് ചതോപാധ്യായയാണ് ചിത്രം സംവിധാനം ചെയ്തത്,