01 May, 2022 06:13:36 PM


അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ് ; കാന്‍സസില്‍ വന്‍ നാശനഷ്ടം



ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാന്‍സസില്‍ വ്യാപക നാശ നഷ്ടം വിതച്ച് ചുഴലിക്കാറ്റ്. വെള്ളിയാഴ്ച രാത്രി മേഖലയിലെ വിവിധ പ്രദേശങ്ങളിലൂടെ വീശിയടിച്ച ചുഴലിക്കാറ്റില്‍പ്പെട്ട് വീടുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ആയിരത്തോളം പേര്‍ കാന്‍സസിലില്‍ നിന്ന് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു.

കൻസാസിലെ ആൻഡോലവർ മേഖലയിൽ വലിയ നാശമുണ്ട്. മേഖലയിലെ സെജ്വിക് കൗണ്ടിയിൽ 50 മുതൽ നൂറു വീടുകൾ തകർന്നു. ചിലയിടങ്ങളിൽ വീടുകൾ ചുഴലിക്കാറ്റിൽ കൂട്ടമായി നശിച്ചു. വിചിറ്റ എന്ന പട്ടണത്തിലും കാറ്റ് ഒട്ടേറെ തകരാറുകൾക്ക് വഴിവച്ചു. ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുമറിയുന്നതിന്‌റെയും കെട്ടിടങ്ങളുടെ മേൽക്കൂരകൾ മുഴുവനോടെ തകർന്നു വീഴുന്നതിന്‌റെയും ദൃശ്യങ്ങൾ ഇതിലുണ്ട്. കാറ്റിന്‍റെ ശക്തി താങ്ങാനാവാതെ ചില വീടുകള്‍ പറന്നു പോയതായി ആൻഡോവർ അഗ്നിശമനസേനാ മേധാവി ചാഡ് റസ്സൽ പറഞ്ഞു.ശനിയാഴ്ച പുലർച്ചെ വരെ സെജ്വിക് കൗണ്ടിയിൽ 50 മുതൽ 100 ​​വരെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റസ്സൽ പറഞ്ഞു .158- 206 mph വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K